തായ്പേയ് ഓപ്പൺ: പി. കശ്യപ് രണ്ടാം റൗണ്ടിൽ
03:42 AM Jul 21, 2022 | Deepika.com
തായ്പേയ്: ഇന്ത്യൻ ബാഡ്മിന്റണ്‍ താരം പി. കശ്യപ് തായ്പേയ് ഓപ്പണ്‍ രണ്ടാം റൗണ്ടിൽ. തായ്വാന്റെ ചി ജെൻ യുവിനെ ആദ്യ റൗണ്ടിൽ പരാജയപ്പെടുത്തിയാണു കശ്യപിന്റെ മുന്നേറ്റം. 37 മിനിറ്റ് നീണ്ട മത്സരത്തിൽ നേരിട്ടുള്ള ഗെയിമിലാണു കശ്യപിന്റെ വിജയം. സ്കോർ: 24-22, 21-10.