വാ​ഹ​ന​ങ്ങ​ളു​ടെ കു​ടി​ശി​ക അ​ട​ച്ച് ഇ​ൻ​ഡി​ഗോ; ബ​സ് വി​ട്ടു​ന​ൽ​കു​മെ​ന്ന് എം​വി​ഡി

09:59 PM Jul 20, 2022 | Deepika.com
കോ​ഴി​ക്കോ​ട്: മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് പി​ഴ ചു​മ​ത്തി​യ​തി​ന് പി​ന്നാ​ലെ ബ​സു​ക​ളു​ടെ വാ​ഹ​ന നി​കു​തി കു​ടി​ശി​ക അ​ട​ച്ച് ഇ​ൻ​ഡി​ഗോ. വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ര​ണ്ട് ബ​സു​ക​ളു​ടെ നി​കു​തി​യാ​ണ് ക​ന്പ​നി അ​ട​ച്ച​ത്.

പി​ഴ​ത്തു​ക അ​ട​ച്ചു​വെ​ന്നും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ബ​സ് അ​ടു​ത്ത ദി​വ​സം ത​ന്നെ വി​ട്ടു​കൊ​ടു​ക്കു​മെ​ന്നും മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് വ്യ​ക്ത​മാ​ക്കി. ഇ​ൻ​ഡി​ഗോ​യു​ടെ ര​ണ്ടു ബ​സു​ക​ളു​ടെ വാ​ഹ​ന​നി​കു​തി അ​ട​ച്ചി​ല്ലെ​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ടെ​ത്തി​യ​ത്.