കൊച്ചി: ഓൺലൈൻ റമ്മി പരസ്യത്തിൽ അഭിനയിച്ചതിൽ ഖേദം പ്രകടിപ്പിച്ച് നടൻ ലാൽ. കോവിഡ് സമയത്ത് സാമ്പത്തിക പ്രശ്നം വന്നപ്പോൾ അഭിനയിച്ചതാണെന്നും ഇനി ഇത്തരം പരസ്യങ്ങളിൽ അഭിനയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ അനുമതിയോടെ ചെയ്യുന്നതാണെന്ന് മനസിലാക്കിയാണ് അഭിനയിച്ചത്. പക്ഷേ ഇതുമൂലം ആത്മഹത്യകൾ ഉണ്ടാകുമെന്ന് കരുതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഓൺലൈൻ റമ്മി പരസ്യത്തിൽ അഭിനയിക്കുന്ന റിമി ടോമി, ലാൽ എന്നിവർക്കെതിരേ കഴിഞ്ഞ ദിവസം കെ.ബി.ഗണേഷ്കുമാർ എംഎൽഎ രംഗത്തെത്തിയിരുന്നു. ഇത്തരം പരസ്യത്തിൽ അഭിനയിക്കുന്നതിൽ നിന്ന് സിനിമാ താരങ്ങളെ പിന്തിരിപ്പിക്കാൻ സർക്കാർ മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം നിയമസഭയിൽ ആവശ്യപ്പെട്ടു.
ഓൺലൈൻ റമ്മി പരസ്യത്തിൽ അഭിനയിച്ചതിൽ ഖേദം പ്രകടിപ്പിച്ച് നടൻ ലാൽ
07:01 PM Jul 20, 2022 | Deepika.com