റ​നി​ൽ വി​ക്ര​മ​സിം​ഗെ ശ്രീ​ല​ങ്ക​ൻ പ്ര​സി​ഡ​ന്‍റ്

06:39 PM Jul 20, 2022 | Deepika.com
കൊ​ളം​ബോ: ശ്രീ​ല​ങ്ക​യു​ടെ പു​തി​യ പ്ര​സി​ഡ​ന്‍റാ​യി റ​നി​ൽ വി​ക്ര​മ​സിം​ഗെ​യെ തെ​ര​ഞ്ഞെ​ടു​ത്തു. ജ​ന​കീ​യ ക​ലാ​പ​ത്തെ​ത്തു​ട​ർ​ന്നു ഗോ​ത്താ​ബ​യ രാ​ജ​പ​ക്സെ പ​ലാ​യ​നം ചെ​യ്ത​തോ​ടെ​യാ​ണ് പു​തി​യ പ്ര​സി​ഡ​ന്‍റി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

134 വോ​ട്ടു​ക​ൾ നേ​ടി​യാ​ണ് വി​ക്ര​മ​സിം​ഗെ വി​ജ​യി​ച്ച​ത്. വി​ക്ര​മ​സിം​ഗെ​യു​ടെ മു​ഖ്യ എ​തി​രാ​ളി​യാ​യ ദു​ള്ളാ​സ് അ​ല​ഹ​പ്പെ​രു​മയ്ക്ക് 82 വോ​ട്ടും അ​നു​ര കു​മാ​ര ദി​സ​നാ​യ​കെയ്ക്ക് മൂ​ന്ന് വോ​ട്ടു​മാ​ണ് ല​ഭി​ച്ച​ത്.

സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ​ത്തു​ട​ർ​ന്നു താ​റു​മാ​റാ​യ ശ്രീ​ല​ങ്ക​യെ ക​ര​ക​യ​റ്റു​ക​യാ​ണ് വി​ക്ര​മ​സിം​ഗെ​യു​ടെ പ്ര​ധാ​ന വെ​ല്ലു​വി​ളി.

ഗോ​ത്താ​ബ​യ​യു​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന 2024 വ​രെ​യാ​ണ് പു​തി​യ പ്ര​സി​ഡ​ന്‍റി​നു തു​ട​രാ​നാ​കു​ക.