പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ ആൾക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരു സാക്ഷി കൂറി കൂറുമാറി. 14-ാം സാക്ഷി ആനന്ദനാണ് കോടതിയിൽ പ്രതിഭാഗത്തിന് അനുകൂലമായി മൊഴി മാറ്റിയത്. കേസില്‍ കൂറുമാറുന്ന നാലാമത്തെ സാക്ഷിയാണ് ഇയാൾ.
കേസിലെ സാക്ഷികൾക്ക് പോലീസ് സംരക്ഷണം നൽകാൻ പാലക്കാട് ജില്ലാ ജഡ്ജി ചെയർമാനായ കമ്മിറ്റി നേരത്തെ ഉത്തരവിട്ടിരുന്നു. സാക്ഷികളെ സ്വാധീനിക്കാൻ പ്രതിഭാഗം നിരവധി വാഗ്ദാനങ്ങൾ നൽകുന്നുണ്ടെന്ന് നേരത്തെ മധുവിന്റെ കുടുംബം ആരോപിച്ചിരുന്നു.
അട്ടപ്പാടി മധു കേസ്: പതിനാലാം സാക്ഷിയും കൂറുമാറി
06:03 PM Jul 20, 2022 | Deepika.com