ലോ​ക ചെ​സ് ചാ​ന്പ്യ​ൻ​ഷി​പ്പ്: കാ​ൾ​സ​ൻ മ​ത്സ​രി​ക്കി​ല്ല

05:10 PM Jul 20, 2022 | Deepika.com
നോ​ർ​വെ: 2023-ലെ ​ലോ​ക ചെ​സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ നി​ന്ന് പി​ൻ​മാ​റു​ക​യാ​ണെ​ന്ന് പ്ര​ഖ്യാ​പി​ച്ച് നി​ല​വി​ലെ ചാ​ന്പ്യ​ൻ മാ​ഗ്ന​സ് കാ​ൾ​സ​ൻ.

കാ​ൻ​ഡി​ഡേ​റ്റ​സ് ടൂ​ർ​ണ​മെ​ന്‍റ് വ​ഴി ചാ​ന്പ്യ​ൻ​ഷി​പ്പി​ന് യോ​ഗ്യ​ത നേ​ടി​യ റ​ഷ്യ​ൻ ഗ്രാ​ൻ​ഡ്മാ​സ്റ്റ​ർ ഇ​യാ​ൻ നെ​പോം​നീ​ഷി​യെ കാ​ൾ​സ​ൻ നേ​രി​ടു​മെ​ന്നാ​ണ് ചെ​സ് ലോ​കം പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്.

സ്വ​ന്തം പോ​ഡ്കാ​സ്റ്റ് ചാ​ന​ലി​ലൂ​ടെ​യാ​ണ് കാ​ൾ​സ​ൻ ലോ​ക ചാ​ന്പ്യ​ൻ പ​ട്ടം നി​ല​നി​ർ​ത്താ​ൻ മ​ത്സ​രി​ക്കു​ന്നി​ല്ല എ​ന്ന് പ്ര​ഖ്യാ​പി​ച്ച​ത്. ചെ​സ് ജീ​വി​ത​ത്തി​ൽ ഇ​നി ഒ​ന്നും നേ​ടാ​നി​ല്ലെ​ന്നും ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള പ്ര​ചോ​ദ​നം ന​ഷ്ട​പ്പെ​ട്ടെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു.

2021-ൽ ​ദു​ബാ​യി​ൽ ന​ട​ന്ന ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ 7.5-3.5 എ​ന്ന സ്കോ​റി​ന് നെ​പോം​നീ​ഷി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് കാ​ൾ​സ​ൻ ലോ​ക ചാ​ന്പ്യ​നാ​യ​ത്.