"ഇ​ന്ന​ത്തെ ശ​രി നാ​ള​ത്തെ തെ​റ്റാ​കാം': കോ​ട​തി​യു​ടേ​ത് സ്വാ​ഭാ​വി​ക ന​ട​പ​ടി​യെ​ന്ന് ഇ.​പി

04:51 PM Jul 20, 2022 | Deepika.com
കണ്ണൂർ: വിമാനത്തിൽ അതിക്രമത്തിൽ കേസെടുത്ത കോടതി നടപടിയിൽ പ്രതികരിച്ച് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. കോടതിയുടേത് സ്വാഭാവിക നടപടി മാത്രമാണ്. പരാതി വന്നാൽ നടപടിയെടുക്കേണ്ടത് മജിസ്ട്രേറ്റിന്‍റെ ഉത്തരവാദിത്വം. കോടതി നിർവഹിച്ചത് അധികാര പരിധിയിലെ ദൗത്യമെന്നും ജയാരജൻ മാധ്യമങ്ങളോട് പറഞ്ഞു.

കോടതിയിൽനിന്ന് തിരിച്ചടിയേറ്റത് എന്നത് മാധ്യമവ്യാഖ്യാനമാണ്. പ്രതിപക്ഷ നേട്ടമെന്നത് കാര്യം വിലയിരുത്താൻ കഴിയാത്തവരുടെ നിഗമനമാണ്. കോൺഗ്രസുകാർ നിരാശരായി ഓടിച്ചാടി നടക്കുകയാണ്. ഇന്നത്തെ ശരി നാളത്തെ തെറ്റാകാം. തെറ്റ് ചെയ്തിട്ടില്ലാത്തതിനാണ് കേസിനെ ഭയക്കുന്നില്ല. എല്ലാ അന്വേഷണവുമായും സഹകരിക്കും.

മുഖ്യമന്ത്രിയെ വിമാനത്തിൽ വധിക്കാൻ വി.ഡി. സതീശനും കെ. സുധാകരനുമാണ് ഗൂഡാലോന നടത്തിയത്. ഇതു സംബന്ധിച്ച് പരാതിയുമായി ഡിവൈഎഫ്ഐ കോടതിയെ സമീപിക്കുമെന്നും ജയരാജൻ പറഞ്ഞു. ട്രെയിനിലെ വെടിവയ്പിൽ താനായിരുന്നില്ല ലക്ഷ്യം. പിണറായിയെ ലക്ഷ്യമിട്ടാണ് കോൺഗ്രസ് വാടകക്കൊലയാളികളെ അയച്ചതെന്നും ജയരാജൻ കൂട്ടിച്ചേർത്തു.