മൂ​സെ വാ​ല​യു​ടെ കൊ​ല​പാ​ത​കം; അ​ധോ​ലോ​ക​സം​ഘ​വും പോ​ലീ​സു​മാ​യി ഏ​റ്റു​മു​ട്ട​ല്‍

04:51 PM Jul 20, 2022 | Deepika.com
ചണ്ഡീഗഡ്: സി​ദ്ദു മൂ​സെ വാ​ല​യു​ടെ കൊ​ല​പാ​ത​ക​ത്തി​ല്‍ പ​ങ്കു​ണ്ടെ​ന്നു സം​ശ​യി​ക്കു​ന്ന​യാ​ള്‍ പോ​ലീ​സു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ല്‍ കൊ​ല്ല​പ്പെ​ട്ടു. ജ​ഗ്‌​രൂ​പ് സിം​ഗ് രൂ​പ എ​ന്ന അ​ധോ​ലോ​ക നേ​താ​വാ​ണ് പോ​ലീ​സി​ന്‍റെ വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ട​ത്. വെ​ടി​വ​യ്പ്പി​ല്‍ മൂ​ന്നു പോ​ലീ​സു​കാ​ര്‍​ക്കും ഒ​രു മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നും പ​രി​ക്കേ​റ്റ​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്.

അ​ധോ​ലോ​ക സം​ഘാം​ഗ​ങ്ങ​ളാ​യ ജ​ഗ്‌​രൂ​പ് സിം​ഗ് രൂ​പ, മ​ന്‍​പ്രീ​ത് സി​ങ് എ​ന്നി​വ​രെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് വെ​ടി​വ​യ്പ്പ് ന​ട​ന്ന​ത്. അ​മൃ​ത്‌​സ​റി​ല്‍ നി​ന്ന് 20 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള ഭ​ക്‌​ന ഗ്രാ​മ​ത്തി​ല്‍​വ​ച്ചാ​ണ് പ​ഞ്ചാ​ബ് പോ​ലീ​സി​​ന്‍റെ ഗു​ണ്ടാ വി​രു​ദ്ധ സേനയും അ​ധോ​ലോ​ക സം​ഘ​വും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്.

പോ​ലീ​സി​നു നേ​രെ വെ​ടി​യു​തിര്‍​ത്ത എ​ട്ട് പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ഏ​റ്റു​മു​ട്ട​ല്‍ ന​ട​ന്ന സ്ഥ​ലം പാ​ക്കി​സ്ഥാ​ന്‍ അ​തി​ര്‍​ത്തി​യി​ല്‍ നി​ന്ന് 10 കി​ലോ​മീ​റ്റ​ര്‍ മാ​ത്രം അ​ക​ലെ​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

പ​ഞ്ചാ​ബി ഗാ​യ​ക​നും മു​ന്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ സി​ദ്ദു മൂ​സെ വാ​ല​യു​ടെ മ​ര​ണ​ത്തി​ന് പി​ന്നി​ല്‍ കാ​ന​ഡ കേ​ന്ദ്രീ​കൃ​ത​മാ​യ ഗു​ണ്ടാ​സം​ഘ​മാ​ണെ​ന്നു പോ​ലീ​സ് നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഗോ​ള്‍​ഡി ബ്രാ​ര്‍ എ​ന്ന ഗു​ണ്ടാ​സം​ഘ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് രം​ഗ​ത്തു​വ​ന്ന​ത്.