ജ​ലീ​ലി​ന്‍റെ രാ​ജ്യ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് തെ​ളി​വു​ണ്ട്, കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും: സ്വ​പ്ന

04:12 PM Jul 20, 2022 | Deepika.com
കൊച്ചി: മുൻ മന്ത്രി കെ.ടി. ജലീൽ ദേശവിരുദ്ധ പ്രവർത്തനം നടത്തിയെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. ഇതിന്‍റെ തെളിവുകൾ അഭിഭാഷകന് കൈമാറിയിട്ടുണ്ട്. വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കുമെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.

കോടതിയിൽ തെളിവുകൾ എത്തുമ്പോൾ ആര് ദേശവിരുദ്ധ പ്രവർത്തനം നടത്തിയെന്ന് എല്ലാവർക്കും വ്യക്തമാകുമെന്നും സ്വപ്ന പറഞ്ഞു. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പലതരത്തിലും ഇടപെടുന്നതായും സ്വപ്ന ആരോപിച്ചു.

കേസ് വന്നപ്പോൾ മുതൽ മുഖ്യമന്ത്രി ഭയപ്പെടുന്നുണ്ട്. അസാധാരണമായാണ് അദ്ദേഹം പെരുമാറുന്നത്. സ്വർണക്കടത്ത് കേസ് കേരളത്തിന് പുറത്തേയ്ക്ക് മാറ്റാനുള്ള ഇഡി നീക്കം പ്രതീക്ഷ നൽകുന്നതാണ്. കേരളത്തിൽ വിചാരണ നടന്നാൽ കേസ് തെളിയില്ലെന്നും സ്വപ്ന പറഞ്ഞു.