ക്രി​ക്ക​റ്റി​ന് ത​ൽ​ക്കാ​ലം വി​ട; ഫ്രാ​ൻ​സി​ൽ അ​വ​ധി ആ​ഘോ​ഷി​ച്ച് കോ​ഹ്‌ലി

04:11 PM Jul 20, 2022 | Deepika.com
പാ​രി​സ്: വെ​സ്റ്റ് ഇ​ൻ​ഡീ​സ് പ​ര​ന്പ​ര​യി​ൽ നി​ന്ന് വി​ശ്ര​മ​മെ​ടു​ത്ത ഇ​ന്ത്യ​ൻ സൂ​പ്പ​ർ താ​രം വി​രാ​ട് കോ​ഹ്‌ലി ഫ്രാ​ൻ​സി​ൽ അ​വ​ധി ആ​ഘാ​ഷ​ത്തി​ൽ. അ​നു​ഷ്ക ശ​ർ​മ​യാ​ണ് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ ചി​ത്രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

"ഹ​ലോ പാ​രീ​സ്' എ​ന്ന ക്യാ​പ്ഷ​നോ​ടെ​യാ​ണ് അ​നു​ഷ്ക ചി​ത്രം പോ​സ്റ്റ് ചെ​യ്ത​ത്. ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ പ​ര​ന്പ​ര​യ്ക്കു​ശേ​ഷം ഇ​ന്ത്യ​ൻ ടീം ​വി​ൻ​ഡി​സി​ലേ​ക്ക് പോ​യെ​ങ്കി​ലും കോ​ഹ്‌ലിക്ക് വി​ശ്ര​മം അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു.

മോ​ശം ഫോ​മി​ൽ തു​ട​രു​ന്ന കോ​ഹ്‌ലിക്ക് ഇം​ഗ്ല​ണ്ട് പ​ര​ന്പ​ര​യി​ലും തി​ള​ങ്ങാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. താ​രം ക്രി​ക്ക​റ്റി​ൽ നി​ന്ന് വി​ശ്ര​മം എ​ടു​ക്ക​ണ​മെ​ന്ന് ര​വി ശാ​സ്ത്രി​യ​ട​ക്കം മു​ൻ താ​ര​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് ഇ​ട​വേ​ള​യെ​ടു​ക്കു​ന്ന​ത് കോ​ഹ്‌ലിയെ പ​ഴ​യ ഫോ​മി​ലേ​ക്ക് തി​രി​ച്ചെ​ത്താ​ൻ മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​വു​മാ​യി സ​ഹാ​യി​ക്കു​മെ​ന്ന് ശാ​സ്ത്രി പ​റ​ഞ്ഞി​രു​ന്നു.