തിരുവനന്തപുരം: കിഫ്ബി ബാധ്യതയില്‍ സര്‍ക്കാര്‍ വാദം തള്ളി സിഎജി. കിഫ്ബിയുടെ വായ്പകള്‍ ബജറ്റിതര വായ്പ്പയല്ല, ആകസ്മിക വായ്പയാണെന്ന സര്‍ക്കാര്‍ വാദമാണ് സിഎജി തള്ളിയത്.
കിഫ്ബിയുടേത് സര്‍ക്കാരിന്റെ നേരിട്ടുള്ള ബാധ്യതയാണെന്നു സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. പുറത്തുനിന്നുള്ള കടമെടുക്കല്‍ സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുമെന്നും സിഎജി വ്യക്തമാക്കി.
സംസ്ഥാനത്ത് 8604.19 കോടി രൂപ കിഫ്ബി വഴി ബജറ്റിന് പുറത്ത് വായ്പയെടുത്തു. പെന്ഷന് കമ്പനി 669. 05 കോടി രൂപയും വായ്പയെടുത്തു. 9273.24 കോടി രൂപ ബജറ്റിന് പുറത്ത് ആകെ കടം എടുത്തതായും ഇത് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുമെന്നുമാണ് സിഎജിയുടെ കണ്ടെത്തല്‍.
സംസ്ഥാനത്തിന്റെ ആകെ കടം 3,24,855.06 കോടിയായി. ഇത് തുടര്‍ന്നാല്‍ കടം കുമിഞ്ഞ് കൂടും. പലിശ കൊടുക്കല്‍ മാത്രം കടത്തിന് കാരണമാകും. ഇത് പിന്നീട് ഭാവി തലമുറയ്ക്ക് ഭാരമാകുമെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.
കിഫ്ബി ബാധ്യതയില്‍ സര്‍ക്കാര്‍ വാദം തള്ളി സിഎജി
03:47 PM Jul 20, 2022 | Deepika.com