യോഗി സർക്കാരിന് തിരിച്ചടി; മുഹമ്മദ് സുബൈറിന് ജാമ്യം

04:51 PM Jul 20, 2022 | Deepika.com
ന്യൂഡൽഹി: ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ഉത്തർപ്രദേശ് പോലീസ് രജിസ്റ്റർ ചെയ്ത ആറു കേസുകളിലുമാണ് ജാമ്യം ലഭിച്ചത്. സുബൈറിന് ഇന്നു തന്നെ പുറത്തിറങ്ങാൻ സാധിക്കും.

സുബൈറിനെ തുടർച്ചയായി കസ്റ്റഡിയിൽ വയ്ക്കുന്നതിന് ന്യായീകരണമില്ലെന്നും അറസ്റ്റെന്ന അധികാരം ഏറ്റവും മിതമായി ഉപയോഗിക്കണമെന്നും കോടതി നിരീക്ഷിച്ചു. സുബൈറിനെതിരായ എല്ലാ കേസുകളും ഡൽഹിക്ക് മാറ്റണമെന്നും കോടതി ആവശ്യപ്പെട്ടു.

സുബൈർ ട്വീറ്റ് ചെയ്യുന്നത് തടയണമെന്ന യുപി സർക്കാരിന്‍റെ അപേക്ഷയും കോടതി തള്ളി. "ഇത് ഒരു അഭിഭാഷകനോട് വാദിക്കരുതെന്ന് ആവശ്യപ്പെടുന്നത് പോലെയാണ്..' ഒരാൾ സംസാരിക്കരുതെന്ന് പറയുന്നതിന് പിന്നിലെന്നും കോടതി വ്യക്തമാക്കി.