ആവിക്കൽ സമരത്തിന് പിന്നിൽ തീവ്രവാദ സംഘടനകളെന്ന് സിപിഎം

03:38 PM Jul 20, 2022 | Deepika.com
കോഴിക്കോട്: ആവിക്കൽ സമരത്തിന് പിന്നിൽ തീവ്രവാദ സംഘടനകളാണെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ മൂന്നു പേർക്ക് മാവോയിസ്റ്റ് ബന്ധമുണ്ട്. രാജ്യദ്രോഹകുറ്റം ചെയ്യുന്ന സംഘടനകൾ ഉൾപ്പെടെ സമരത്തിന് പിന്നിലുണ്ടെന്നും മോഹനൻ ആരോപിച്ചു.

രാജ്യത്ത് മാവോയിസ്റ്റുകള്‍ ശിഥിലമായി വരുകയാണ്. ഇസ്സാമിസ്റ്റ് വിപ്ലവത്തിലാണ് പ്രതീക്ഷ അര്‍പ്പിക്കുന്നതെന്ന് നേരത്തെ മാവോയിസ്റ്റ് നേതാവായ ഗണപതി പറഞ്ഞിരുന്നു. ചില മത തീവ്രവാദ മൗലികവാത പ്രസ്ഥാനങ്ങളുമായി മാവോയിസ്റ്റുകള്‍ ബന്ധം പുലര്‍ത്തുന്നുണ്ടെന്നും മോഹൻ പറഞ്ഞു.

മാലിന്യമില്ലാത്ത കോഴിക്കോട് എന്നത് നാടിന്‍റെ സ്വപ്നമാണ്. ആവിക്കൽ പദ്ധതിയെ അട്ടിമറിക്കാൻ ശ്രമിക്കുന്നവരുമായി ഇനി ചർച്ചയില്ല. സാധാരണക്കാരെ വിഷയം ബോധ്യപ്പെടുത്തും. വികസനത്തെ അട്ടിമറിക്കുന്ന നീക്കങ്ങൾക്കെതിരേ ജനങ്ങൾ ജാഗ്രതയോടെ ഒന്നിച്ച് നിൽക്കണമെന്നും ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു.