ഉ​ത്തേ​ജ​ക മ​രു​ന്ന് ഉ​പ​യോ​ഗം; കോ​മ​ണ്‍​വെ​ല്‍​ത്തി​ല്‍ നി​ന്ന് ര​ണ്ട് ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍ പു​റ​ത്ത്

03:00 PM Jul 20, 2022 | Deepika.com
ന്യൂഡൽഹി: കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ല്‍ ഇ​ന്ത്യ​ക്ക് നാ​ണ​ക്കേ​ടാ​യി ഉ​ത്തേ​ജ​ക മ​രു​ന്ന് ഉ​പ​യോ​ഗം. ര​ണ്ട് പ്ര​ധാ​ന താ​ര​ങ്ങ​ള്‍ മ​രു​ന്നു ഉ​പ​യോ​ഗി​ച്ച​തി​ന് പി​ടി​യി​ലാ​യി.

ഇ​ന്ത്യ​ക്കു വേ​ണ്ടി മ​ത്സ​രി​ക്കാ​നി​രു​ന്ന ധ​ന​ല​ക്ഷ്മി, ഐ​ശ്വ​ര്യ ബാ​ബു എ​ന്നി​വ​രെ​യാ​ണ് മ​രു​ന്ന് ഉ​പ​യോ​ഗ​ത്തെ​തു​ട​ര്‍​ന്ന് മ​ത്സ​ര​ത്തി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി​യ​ത്.

ജൂ​ലൈ 22 മു​ത​ല്‍ ഓ​ഗ​സ്റ്റ് എ​ട്ട് വ​രെ ബ​ര്‍​മിം​ഗ്ഹാ​മി​ല്‍ ന​ട​ക്കു​ന്ന കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ല്‍ മ​ത്സ​രി​ക്കാ​നി​രു​ന്ന താ​ര​ങ്ങ​ളാ​ണ് ഇ​രു​വ​രും. 100 മീ​റ്റ​ര്‍, 4x100 മീ​റ്റ​ര്‍ റി​ലേ എ​ന്നീ ഇ​ന​ങ്ങ​ളി​ല്‍ മ​ത്സ​രി​ക്കാ​നി​രു​ന്ന താ​ര​മാ​ണ് ധ​ന​ല​ക്ഷ്മി. ട്രി​പി​ള്‍ ജം​പ് താ​ര​മാ​ണ് ഐ​ശ്വ​ര്യ ബാ​ബു.

ജൂ​ലൈ​യി​ല്‍ അ​മേ​രി​ക്ക​യി​ല്‍ ന​ട​ക്കു​ന്ന ലോ​ക​ചാ​മ്പ്യ​ന്‍​ഷി​ല്‍ മ​ത്സ​രി​ക്കാ​ന്‍ ധ​ന​ല​ക്ഷ്മി യോ​ഗ്യ​ത നേ​ടി​യി​രു​ന്നു. വി​സ പ്ര​ശ്‌​നം കാ​ര​ണ​മാ​ണ് മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​ത്.