ജൊഹാന്നസ്ബെർഗ്: ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് ആരംഭിക്കുന്ന പുതിയ ട്വന്റി-20 ലീഗിലെ ഫ്രാഞ്ചൈസി അവകാശത്തിൽ "ഇന്ത്യൻ ആധിപത്യം’.വിൽപ്പനയ്ക്ക് ലഭ്യമായിരുന്ന ആറ് ഫ്രാഞ്ചൈസികളും ഇന്ത്യൻ പ്രീമിയർ ലീഗ് ടീമുകൾ കരസ്ഥമാക്കി.
കേപ്ടൗണ്‍ ഫ്രാഞ്ചൈസിയെ മുംബൈ ഇന്ത്യൻസ് ഉടമകൾ സ്വന്തമാക്കിയപ്പോൾ ജൊഹാന്നസ്ബെർഗ് ടീമിന്റെ അവകാശം ചെന്നൈ സൂപ്പർ കിംഗ്സ് നേടി. പ്രിട്ടോറിയ ക്യാപ്പിറ്റൽസ് എന്ന പേരിൽ ഡൽഹി ക്യാപ്പിറ്റൽസ് ഉടമകൾ ടീമിനെ സജ്ജമാക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
ഡർബൻ,പോർട്ട് എലിസബത്ത്,പാർൾ ഫ്രാഞ്ചൈസികളെ യഥാക്രമം ലക്നോ സൂപ്പർ ജയന്റ്സ് ,സണ്‍റൈസേഴ്സ് ഹൈദരാബാദ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകൾ കളത്തിലിറക്കും.
സിഎസ്എ ട്വന്റി-20 ലീഗ് 2023 ജനുവരിയിൽ ആരംഭിക്കും.
ദക്ഷിണാഫ്രിക്കൻ ട്വന്റി-20 ലീഗിൽ "ഇന്ത്യൻ ആധിപത്യം'
11:59 AM Jul 20, 2022 | Deepika.com