കണ്ണൂരിൽ റെയിൽ പാളയത്തിൽ കരിങ്കൽ നിരത്തിവച്ച് ട്രെയിൻ അട്ടിമറിക്കാൻ നീക്കം

12:41 PM Jul 20, 2022 | Deepika.com
പാപ്പിനിശേരി: കണ്ണൂർ പാപ്പിനിശേരിയിൽ റെയിൽ പാളയത്തിൽ കരിങ്കൽ നിരത്തിവച്ച് ട്രെയിൻ അട്ടിമറിക്കാൻ നീക്കം. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം.

വിവിരമറിഞ്ഞതിനെ തുടർന്ന് വളപട്ടണം പോലീസും ആർപിഎഫും സ്ഥലത്തെത്തി പരിശോധന നടത്തി. കല്ലുകൾ എടുത്തു മാറ്റിയതായി പോലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം തുടങ്ങി.