വഖഫ് നിയമനം: പിഎസ്‌സിക്ക് വിടാനുള്ള തീരുമാനത്തിൽനിന്നും സർക്കാർ പിന്നോട്ട്

01:09 PM Jul 20, 2022 | Deepika.com
തിരുവനന്തപുരം: വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിടാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്നോട്ട്. ഈ വിഷയത്തിൽ നിയമഭേദഗതി കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.

മുസ്‌ലിം സംഘടനകളുടെ വികാരം കണക്കിലെടുത്താണ് തീരുമാനം മാറ്റുന്നതെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. മുസ്‌ലിം ലീഗിൽ നിന്നും പി.കെ. കുഞ്ഞാലിക്കുട്ടി ഉന്നയിച്ച സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം സഭയിൽ വ്യക്തമാക്കിയത്.