ചുട്ടുപഴുത്ത് യുകെ, ചരിത്രത്തിൽ ആദ്യമായി താപനില 40 ഡിഗ്രി സെൽഷ്യസിൽ

11:59 AM Jul 20, 2022 | Deepika.com
ലണ്ടൻ: കാലാവസ്ഥാ വ്യതിയാനംമൂലം ഉഷ്ണതരംഗം വ്യാപിച്ചതോടെ യുകെയിൽ താപനില 40 ഡിഗ്രി സെൽഷ്യസിലേക്ക് ഉയർന്നു. ചരിത്രത്തിൽ ആദ്യമായാണ് യുകെയിൽ ഇത്രയധികം ചൂട് അനുഭവപ്പെടുന്നത്.

ലിങ്കൺഷെയറിലെ കോണിംഗ്സ്ബിയിൽ തെർമോമീറ്ററുകൾ 40.3 സെൽഷസ് വരെ എത്തി. യുകെയില്‍ ഇതുവരെ രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില 38.7 ഡിഗ്രി സെൽഷസാണ്. 2019ലായിരുന്നു അത്.

നിരവധി തീപിടിത്തങ്ങളും വിവിധ സ്ഥലങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കിഴക്കൻ ലണ്ടനിലെ വെന്നിംഗ്ടണിൽ ഉണ്ടായ തീപിടിത്തത്തിൽ നിരവധി വീടുകൾ കത്തിനശിച്ചു.

ഉഷ്ണതരംഗത്തെത്തുടർന്ന് ആളുകൾ വീടുകളിൽ തന്നെ തുടരണമെന്നും അനാവശ്യയാത്രകൾ ഒഴിവാക്കണമെന്നും യുകെ ആരോഗ്യസുരക്ഷാ ഏജൻസിയും കാലാവസ്ഥാ വകുപ്പും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.