വീണ്ടും ക്രൂരത..! റാഞ്ചിയിൽ വനിതാ ഇൻസ്പെക്ടറെ വണ്ടികയറ്റി കൊന്നു

12:00 PM Jul 20, 2022 | Deepika.com
റാഞ്ചി: വാഹനപരിശോധനയ്ക്കിടെ വനിതാ ഇൻസ്പെക്ടറെ വണ്ടികയറ്റി കൊലപ്പെടുത്തി. ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലാണ് സംഭവം. വനിതാ എസ്ഐ സന്ധ്യാ തോപനോ ആണ് കൊല്ലപ്പെട്ടത്.

തൂപ്പുദാന ഔട്ട് പോസ്റ്റ് ഇൻചാർജായിരുന്നു കൊല്ലപ്പെട്ട എസ്ഐ. ബുധനാഴ്ച പുലർച്ചെ എസ്ഐ ഇതുവഴി വന്ന പിക്അപ് വാൻ നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ ഡ്രൈവർ വണ്ടി നിർത്താതെ എസ്ഐയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

സംഭവത്തിന് പിന്നാലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ സഞ്ചരിച്ച വാഹനവും പോലീസ് കസ്റ്റഡിയിൽ എടുത്തു. കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഇയാൾ വാഹനം ഇടിച്ചു കയറ്റിയതെന്ന് പോലീസ് പറഞ്ഞു.

പ്രതിക്ക് ലഹരിക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടോയെന്ന് പോലീസ് പരിശോധിക്കുകയാണ്.