പ്ല​സ് വ​ണ്‍ പ്ര​വേ​ശ​നം; മ​ല​പ്പു​റ​ത്ത് വീ​ണ്ടും സീ​റ്റ് പ്ര​തി​സ​ന്ധി

10:49 AM Jul 20, 2022 | Deepika.com
മ​ല​പ്പു​റം: പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​വ​സാ​ന​ത്തെ അ​ലോ​ട്ട്‌​മെ​ന്‍റ് നാ​ളെ വ​രാ​നി​രി​ക്കെ മ​ല​പ്പു​റ​ത്ത് ഈ ​വ​ര്‍​ഷ​വും സീ​റ്റ് പ്ര​തി​സ​ന്ധി. സ​ര്‍​ക്കാ​ര്‍ 30 ശ​ത​മാ​ന​ത്തോ​ളം സീ​റ്റ് വ​ര്‍​ദ്ധി​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും ജി​ല്ല​യി​ല്‍ പ്ര​തി​സ​ന്ധി തു​ട​രു​ക​യാ​ണ്.

ഏ​ഴാ​യി​ര​ത്തോ​ളം കു​ട്ടി​ക​ള്‍​ക്കാ​ണ് മ​ല​പ്പു​റ​ത്ത് ഇ​നി​യും പ്ര​വേ​ശ​നം ല​ഭി​ക്കാ​നു​ള്ള​ത്. ഉ​പ​രി​പ​ഠ​ന​ത്തി​ന് മ​റ്റ് വ​ഴി​ക​ള്‍ തേ​ടേ​ണ്ടി വ​രു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ഇ​വ​ര്‍.

77691 പേ​രാ​ണ് ജി​ല്ല​യി​ല്‍ നി​ന്ന് ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി​യ​ത്. സ​ര്‍​ക്കാ​ര്‍, എ​യ്ഡ​ഡ് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 54000 സീ​റ്റു​ക​ളാ​ണ് ഉ​ള്ള​ത്. വി​എ​ച്ച്എ​സ്ഇ​യും അ​ധി​ക ബാ​ച്ചും ചേ​ര്‍​ത്താ​ല്‍ 70780 കു​ട്ടി​ക​ള്‍​ക്കാ​ണ് ഹ​യ​ര്‍ സെ​ക്ക​ണ്ട​റി പ്ര​വേ​ശ​നം സാ​ധ്യ​മാ​വു​ക.

മ​റ്റു​ള്ള​വ​ര്‍ പ്ര​വേ​ശ​ന​ത്തി​ന് ഓ​പ്പ​ണ്‍ സ്‌​കൂ​ളു​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ടി വ​രും. ക​ഴി​ഞ്ഞ വ​ര്‍​ഷം ജി​ല്ല​യി​ല്‍ 16000ല്‍ ​പ​രം കു​ട്ടി​ക​ളാ​ണ് ഉ​പ​രി​പ​ഠ​ന​ത്തി​ന് ഓ​പ്പ​ണ്‍ സ്‌​കൂ​ളു​ക​ളെ ആ​ശ്ര​യി​ച്ച​ത്.

അ​തേ​സ​മ​യം തെ​ക്ക​ന്‍ ജി​ല്ല​ക​ളി​ല്‍ അ​ധി​ക സീ​റ്റു​ക​ളാ​ണ് നി​ല​വി​ലു​ള്ള​ത്. ആ ​സീ​റ്റു​ക​ള്‍ മ​ല​പ്പു​റേ​ത്തേ​യ്ക്ക് ക്ര​മ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​രു​ന്നു​ണ്ടെ​ങ്കി​ലും ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല.