ഗ്ലീ​സ​ൺ ബ്രെ​മ​ർ എ​ത്തും; പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കാ​നൊ​രു​ങ്ങി യു​വ​ന്‍റ​സ്

10:33 AM Jul 20, 2022 | Deepika.com
ടൂ​റി​ൻ: ബ്ര​സീ​ലി​യ​ൻ സെ​ന്‍റ​ർ ബാ​ക്കാ​യ ഗ്ലീ​സ​ൺ ബ്രെ​മ​റെ ടീ​മി​ൽ എ​ത്തി​ക്കാ​ൻ ടോ​റി​നോ ക്ല​ബ്ബു​മാ​യി ധാ​ര​ണ​യി​ലെ​ത്തി യു​വ​ന്‍റ​സ്. 25കാ​ര​നാ​യ പ്ര​തി​രോ​ധ​നി​ര താ​രം നാ​ലു വ​ർ​ഷ​ത്തെ ക​രാ​ർ യു​വ​ന്‍റ​സി​ൽ ഒ​പ്പു​വ​യ്ക്കും. 40 മി​ല്യ​ൺ യൂ​റോ​യോ​ളം ട്രാ​ ൻ​സ്ഫ​ർ തു​ക​യാ​യി യു​വ​ന്‍റ​സ് ടൊ​റി​നോ എ​ഫ്സി​ക്ക് ന​ൽ​കും.

ബ​യേ​ൺ മ്യൂ​ണി​ച്ചി​ന് വി​റ്റ ഡ​ച്ച് താ​രം ലെ ​ഡി​ലി​റ്റി​ന് പ​ക​ര​ക്കാ​ര​നാ​യാ​ണ് ബ്രെ​മ​ർ യു​വ​ന്‍റ​സി​ൽ എ​ത്തു​ന്ന​ത്. സീ​രി എ​യി​ൽ നി​ല​വി​ലെ ഏ​റ്റ​വും മി​ക​ച്ച പ്ര​തി​രോ​ധ താ​ര​ങ്ങ​ളി​ൽ ഒ​രാ​ളാ​ണ് ഗ്ലീ​സ​ൺ ബ്രെ​മ​ർ. 2018ലാ​ണ് ബ്ര​സീ​ലി​ൽ നി​ന്നും ടോ​റി​നോ​യി​ലേ​ക്ക് ബ്രെ​മ​ർ എ​ത്തി​യ​ത്.

അ​വ​സാ​ന മൂ​ന്ന് സീ​സ​ണു​ക​ളി​ൽ ടോ​റി​നോ ടീ​മി​ലെ സ്ഥി​രം സാ​ന്നി​ധ്യം ആ​യി​രു​ന്നു.