വാ​യ്പാ ആ​വ​ശ്യ​ത്തി​ല്‍ 40 ശ​ത​മാ​നം വ​ര്‍​ധ​ന: ട്രാ​ൻ​സ് യൂ​ണി​യ​ൻ സി​ബി​ൽ റി​പ്പോ​ർ​ട്ട്

07:50 AM Jul 20, 2022 | Deepika.com
കൊ​ച്ചി: രാ​ജ്യ​ത്തെ വാ​യ്പ​ക​ള്‍​ക്കാ​യു​ള്ള ആ​വ​ശ്യം വാ​ര്‍​ഷി​കാ​ടി​സ്ഥാ​ന​ത്തി​ല്‍ 40 ശ​ത​മാ​നം വ​ര്‍​ധ​ന​യോ​ടെ 2022 മാ​ര്‍​ച്ചി​ല്‍ എ​ക്കാ​ല​ത്തെ​യും ഉ​യ​ര്‍​ന്ന നി​ല​യി​ലെ​ത്തി​യെ​ന്ന് റി​പ്പോ​ര്‍​ട്ട്. ട്രാ​ന്‍​സ് യൂ​ണി​യ​ന്‍ സി​ബി​ല്‍ പു​റ​ത്തു​വി​ട്ട ക്രെ​ഡി​റ്റ് മാ​ര്‍​ക്ക​റ്റ് ഇ​ന്‍​ഡി​ക്കേ​റ്റ​റി​ന്‍റെ ഏ​റ്റ​വും പു​തി​യ പ​തി​പ്പി​ലാ​ണ് ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

കോ​വി​ഡി​ന്‍റെ പൂ​ര്‍​ണ ആ​ഘാ​ത​ത്തി​നു മു​ന്‍​പു​ള്ള അ​വ​സാ​ന മാ​സ​മാ​യ 2020 മാ​ര്‍​ച്ചി​ലേ​തി​ന് (94) സ​മാ​ന​മാ​യ നി​ല​യി​ല്‍ 2022 മാ​ര്‍​ച്ചി​ല്‍ (95) വാ​യ്പാ വി​പ​ണി സൂ​ചി​ക എ​ത്തി​യ​താ​യും റി​പ്പോ​ര്‍​ട്ട് സൂ​ചി​പ്പി​ക്കു​ന്നു. അ​ടി​സ്ഥാ​ന​ഘ​ട​ക​ങ്ങ​ള്‍ മെ​ച്ച​പ്പെ​ട്ട​ത് ഭാ​വി വ​ള​ര്‍​ച്ച​യ്ക്കും ഇ​ന്ത്യ​ന്‍ വാ​യ്പാ വി​പ​ണി​യു​ടെ തി​രി​ച്ചു​വ​ര​വി​നും വ​ഴി തു​റ​ന്നി​ട്ടു​ണ്ടെ​ന്ന് ട്രാ​ന്‍​സ് യൂ​ണി​യ​ന്‍ സി​ബി​ല്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റും സി​ഇ​ഒ​യു​മാ​യ രാ​ജേ​ഷ് കു​മാ​ര്‍ പ​റ​ഞ്ഞു.