ഫീ​സ് അ​ട​യ്ക്കാ​ൻ പ​ണം മോ​ഷ്ടി​ച്ചു; വി​ദ്യാ​ർ​ഥി​ക​ൾ അ​റ​സ്റ്റി​ൽ

12:33 AM Jul 20, 2022 | Deepika.com
ഭോ​പ്പാ​ൽ: പ​രീ​ക്ഷാ കോ​ച്ചിം​ഗ് ഫീ​സ് അ​ട​യ്ക്കാ​ന്‍ പ​ണം മോ​ഷ്ടി​ച്ച വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​റ​സ്റ്റി​ല്‍. മ​ധ്യ​പ്ര​ദ​ശി​ലെ ജ​ബ​ല്‍​പൂ​രി​ലാ​ണ് സം​ഭ​വം. കൗ​മാ​ര​ക്കാ​രാ​യ ശു​ഭം ശു​ക്ല(19), അ​ഭി​ഷേ​ക് ശു​ക്ല(18) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. രേ​വ ജി​ല്ല​യി​ലെ മി​സി​രി​ഹ ഗ്രാ​മ​വാ​സി​ക​ളാ​ണ് ഇ​രു​വ​രും.

ബാ​ങ്കി​ല്‍ നി​ന്നും പ​ണ​മെ​ടു​ത്ത് മ​ട​ങ്ങി​യ സ്ത്രീ​യു​ടെ പ​ക്ക​ലു​ണ്ടാ​യി​രു​ന്ന 40,000 രൂ​പ​യാ​ണ് ഇ​വ​ര്‍ മോ​ഷ്ടി​ച്ച​ത്. ബൈ​ക്കി​ലെ​ത്തി​യ ഇ​രു​വ​രും പ​ണ​മ​ട​ങ്ങി​യ ബാ​ഗ് ത​ട്ടി​യെ​ടു​ത്ത് സ്ഥ​ല​ത്ത് നി​ന്നും മു​ങ്ങു​ക​യാ​യി​രു​ന്നു.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​വ​രെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പോ​ലീ​സ് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ല്‍, ഉ​ട​ന്‍ ന​ട​ക്കാ​നി​രി​ക്കു​ന്ന പ​രീ​ക്ഷ‌​യു​ടെ കോ​ച്ചിം​ഗ് ഫീ​സ് അ​ട​യ്ക്കാ​നും താ​മ​സി​ക്കു​ന്ന വീ​ടി​ന്‍റെ വാ​ട​ക കൊ​ടു​ക്കാ​നു​മാ​ണ് പ​ണം മോ​ഷ്ടി​ച്ച​തെ​ന്ന് ഇ​വ​ര്‍ പ​റ​ഞ്ഞു.

ത​ങ്ങ​ള്‍​ക്ക് പ​ണം ന​ല്‍​കാ​ന്‍ വീ​ട്ടി​ല്‍ ആ​ര്‍​ക്കും നി​ര്‍​വാ​ഹ​മി​ല്ലാ​ത്ത​തി​നാ​ലാ​ണ് മോ​ഷ്ടി​ക്കാ​ന്‍ പ​ദ്ധ​തി​യി​ട്ട​തെ​ന്നും ഇ​വ​ര്‍ പ​റ​ഞ്ഞു.