ലൈ​ഫ് മി​ഷ​ന്‍ കേ​സ്: സ​ന്ദീ​പ് നാ​യ​രെ ചോ​ദ്യം ചെ​യ്തു

11:09 PM Jul 19, 2022 | Deepika.com
കൊ​ച്ചി: വ​ട​ക്കാ​ഞ്ചേ​രി​യി​ലെ ലൈ​ഫ് മി​ഷ​ന്‍ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി സ​ന്ദീ​പ് നാ​യ​രെ സി​ബി​ഐ ചോ​ദ്യം ചെ​യ്തു. കൊ​ച്ചി ഓ​ഫീ​സി​ല്‍ ന​ട​ന്ന ചോ​ദ്യം ചെ​യ്യ​ല്‍ ഏ​ഴു​മ​ണി​ക്കൂ​ര്‍ നീ​ണ്ടു.

ചോ​ദ്യം ചെ​യ്യ​ല്‍ ബുധനാഴ്ചയും തു​ട​രും. സ്വ​പ്ന സു​രേ​ഷ്, സ​രി​ത്ത് എ​ന്നി​വ​രു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സി​ബി​ഐ​യു​ടെ ചോ​ദ്യം ചെ​യ്യ​ല്‍. നി​ര്‍​മാ​ണ​ക്ക​രാ​ര്‍ ല​ഭി​ക്കാ​ന്‍ യൂ​ണി​ടാ​ക്ക് ക​മ്പ​നി​യു​ട​മ സ​ന്തോ​ഷ് ഈ​പ്പ​ന്‍ സ​ന്ദീ​പ് നാ​യ​ര്‍​ക്ക് കൈ​ക്കൂ​ലി ന​ല്‍​കി​യെ​ന്നാ​യി​രു​ന്നു മൊ​ഴി.

യു​എ​ഇ കോ​ണ്‍​സു​ലേ​റ്റി​ലെ അ​ക്കൗ​ണ്ട്‌​സ് ഓ​ഫീ​സ​റാ​യി​രു​ന്ന ഈ​ജി​പ്ഷ്യ​ന്‍ പൗ​ര​ന്‍ ഖാ​ലി​ദി​ന് തു​ക ന​ല്‍​കി​യെ​ന്ന് സ​ന്തോ​ഷ് ഈ​പ്പ​നും പ​റ​ഞ്ഞി​രു​ന്നു. ലൈ​ഫ് മി​ഷ​ന്‍റെ ഫ്‌​ളാ​റ്റ് സ​മു​ച്ച​യം നി​ര്‍​മി​ക്കാ​ന്‍ ച​ട്ടം ലം​ഘി​ച്ച് വി​ദേ​ശ ഫ​ണ്ട് സ്വീ​ക​രി​ച്ചു, നി​ര്‍​മാ​ണ​ക്ക​രാ​ര്‍ യൂ​ണി​ടാ​ക്കി​ന് ന​ല്‍​കി​യ​തി​ന് പി​ന്നി​ല്‍ അ​ഴി​മ​തി ന​ട​ന്നു തു​ട​ങ്ങി​യ ആ​രോ​പ​ണ​ങ്ങ​ളു​ന്ന​യി​ച്ച് മു​ന്‍ എം​എ​ല്‍​എ അ​നി​ല്‍ അ​ക്ക​ര ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് സി​ബി​ഐ കേ​സ് എ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വ​പ്ന സു​രേ​ഷി​നെ 21ന് ​വീ​ണ്ടും ചോ​ദ്യം ചെ​യ്യും. സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ എം. ​ശി​വ​ശ​ങ്ക​റി​നെ​യും ചോ​ദ്യം ചെ​യ്‌​തേ​ക്കു​മെ​ന്നാ​ണ് വി​വ​രം.