പോ​പ്പു​ല​ർ ഫ്ര​ണ്ട് നേ​താ​വി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് പ​ങ്കു​വ​ച്ച വ​നി​താ എ​എ​സ്ഐ​ക്ക് സ​സ്പെ​ൻ​ഷ​ൻ

11:11 PM Jul 19, 2022 | Deepika.com
കോ​ട്ട​യം: പോ​പ്പു​ല​ർ ഫ്ര​ണ്ട് സം​സ്ഥാ​ന നേ​താ​വി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് പ​ങ്കു​വ​ച്ച വ​നി​താ എ​എ​സ്ഐ‌‌‌​യെ സ​ർ​വീ​സി​ൽ നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്തു. കാ​ഞ്ഞി​ര​പ്പ​ള്ളി സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ റം​ല ബീ​വി​ക്കെ​തി​രേ​യാ​ണ് ന​ട​പ​ടി.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി​ന്‍റെ ശി​പാ​ർ​ശ​യി​ൽ മ​ധ്യ​മേ​ഖ​ലാ ഡി​ഐ​ജി​യു​ടേ​താ​ണ് ന​ട​പ​ടി. സം​ഭ​വ​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി ഡി​വൈ​എ​സ്പി പി.​എ​ൻ. ബാ​ബു​ക്കു​ട്ട​ൻ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം ന​ട​ത്തി കോ​ട്ട​യം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ ജൂ​ലൈ അ​ഞ്ചി​ന് പോ​പ്പു​ല​ർ ഫ്ര​ണ്ട് സം​സ്ഥാ​ന നേ​താ​വ് പ​ങ്കു​വ​ച്ച ഫേ​സ്ബു​ക്ക് പോ​സ്റ്റ് പി​ന്നീ​ട് ത​ന്‍റെ പേ​ജി​ൽ എ​എ​സ്ഐ പ​ങ്കു​വ​യ്ക്കു​ക​യാ​യി​രു​ന്നു. വി​ദ്വേ​ഷ മു​ദ്രാ​വാ​ക്യ കേ​സി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്ക് ജാ​മ്യം ല​ഭി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു പോ​പ്പു​ല​ർ ഫ്ര​ണ്ട് നേ​താ​വി​ന്‍റെ പോ​സ്റ്റ്.

റം​ല​യു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ന്‍റെ കോ​പ്പി സ​ഹി​തം സ്പെ​ഷ​ൽ ബ്രാ​ഞ്ച് കോ​ട്ട​യം എ​സ്പി​ക്കു ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്നു വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് ന​ൽ​കാ​നാ​ണ് എ​സ്പി കാ​ഞ്ഞി​ര​പ്പ​ള്ളി ഡി​വൈ​എ​സ്പി​യെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡി​വൈ​എ​സ്പി, എ​എ​സ്ഐ​യെ വി​ളി​ച്ചു​വ​രു​ത്തി മൊ​ഴി​യെ​ടു​ത്തി​രു​ന്നു. പോ​പ്പു​ല​ർ ഫ്ര​ണ്ട് നേ​താ​വി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് അ​ബ​ദ്ധ​ത്തി​ൽ ഭ​ർ​ത്താ​വ് ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ പ​ങ്കു​വ​യ്ക്കു​ക​യാ​യി​രു​ന്ന​വെ​ന്നാ​ണ് ഇ​വ​ർ ന​ൽ​കി​യി​രി​ക്കു​ന്ന മൊ​ഴി.

ഇ​ക്കാ​ര്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ടാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ സ​മ​ർ​പ്പി​ച്ച​ത്. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യ്ക്കെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി ഉ​ൾ​പ്പ​ടെ​യു​ള്ള പാ​ർ​ട്ടി​ക​ൾ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.