പാലക്കാട്: പട്ടാമ്പി പാലത്തിന് മുകളില്‍ നിന്നും ഭാരതപ്പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. കൊപ്പം ആമയൂര്‍ സ്വദേശി രേഷ്മയാണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി ഒൻപതോടെയാണ് യുവതി പുഴയിലേക്ക് ചാടിയത്. ബാഗും ചെരുപ്പും ഷാളും പാലത്തിന് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതോടെയാണ് യുവതി പുഴയിൽ ചാടിയെന്ന് വ്യക്തമായത്. രാത്രിയായതിനാൽ യുവതി ചാടിയത് ആരും കണ്ടിരുന്നില്ല.
രാത്രി തന്നെ ഫയർഫോഴ്സും പോലീസും നാട്ടുകാരും തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. പുലർച്ചെ വീണ്ടും തെരച്ചിൽ തുടങ്ങിയതിന് പിന്നാലെയാണ് മൃതദേഹം ലഭിച്ചത്. യുവതി ജീവനൊടുക്കിയതിന്റെ കാരണം വ്യക്തമായിട്ടില്ല.
പട്ടാമ്പി പാലത്തിൽ നിന്നും ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി
05:37 PM Jul 19, 2022 | Deepika.com