തിരുവനന്തപുരം: മുഖ്യമന്ത്രിയെ വധിക്കാൻ ഗുഢാലോചന നടത്തിയെന്ന കേസ് ചുമത്തി കെ.എസ്.ശബരിനാഥിനെ അറസ്റ്റ് ചെയ്ത സംഭവം രാഷ്ട്രീയ പ്രേരിതമാണെന്ന് രമേശ് ചെന്നിത്തല എംഎൽഎ.
മുന്‍കൂര്‍ ജാമ്യത്തിന് കോടതിയെ സമീപിച്ച സമയത്ത് അറസ്റ്റ് ചെയ്ത നടപടി ശരിയായില്ല. മുഖ്യമന്ത്രിക്കെതിരേ നടന്ന പ്രതിഷേധം ആസൂത്രിതമാണെന്ന് പറയാൻ കഴിയുമോ എന്നും തങ്ങളാരും ഇത്തരമൊരു പ്രതിഷേധത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൈയേറ്റം ചെയ്ത ഇ.പി.ജയരാജനെതിരേ സർക്കാർ നടപടിയെടുക്കാൻ തയാറാകുന്നില്ല. ഇ.പി ചെയ്ത കുറ്റമൊന്നും യൂത്ത് കോണ്‍ഗ്രസുകാര്‍ ചെയ്തിട്ടില്ലെന്നും വിഷയത്തിൽ ശക്തമായ പ്രതിഷേധം കോൺഗ്രസ് തുടരുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
ശബരിനാഥിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതം: ചെന്നിത്തല
05:13 PM Jul 19, 2022 | Deepika.com