കൊച്ചി: മുഖ്യമന്ത്രിയും മന്ത്രിമാരും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജനും ചേർന്നുള്ള ഗൂഢാലോചനയാണ് കെ.എസ്. ശബരിനാഥിന്റെ അറസ്റ്റ് എന്ന് ഹൈബി ഈഡന് എംപി. വിമാന യാത്ര വിലക്കിന്റെ ജാള്യത മറയ്ക്കാനുള്ള നടപടിയാണിതെന്നും ഹൈബി ആരോപിച്ചു.
സംസ്ഥാന ഭരണത്തിന്റെ വീഴ്ചകളും സ്വർണ കടത്ത് മറച്ചുവയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗവുമാണിത്. ഇ.പി. ജയരാജന് മുഖ്യമന്ത്രിയുടെ ഗുണ്ടയാണെന്ന് തെളിഞ്ഞുവെന്നും ഹൈബി വ്യക്തമാക്കി.
ശബരിനാഥിന്റെ അറസ്റ്റ് മുഖ്യമന്ത്രിയും ഇപിയും ചേര്‍ന്ന ഗൂഢാലോചന: ഹൈബി ഈഡന്
05:00 PM Jul 19, 2022 | Deepika.com