വി​ല​ക്ക് നീ​ക്ക​ണം;​ വാ​ർ​ണ​ർ നാ​യ​ക​നാ​ക​ണം:​ ഗ്രെ​ഗ് ചാ​പ്പ​ൽ

04:05 PM Jul 19, 2022 | Deepika.com
സി​ഡ്നി: പ​ന്തു​ചു​ര​ണ്ട​ൽ വി​വാ​ദ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഡേ​വി​ഡ് വാ​ർ​ണ​ർ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ "നേ​തൃ​വി​ല​ക്ക്' നീ​ക്ക​ണ​മെ​ന്ന് മു​ൻ ഓ​സ്ട്രേ​ലി​യ​ൻ നാ​യ​ക​ൻ ഗ്രെ​ഗ് ചാ​പ്പ​ൽ.

2018-ലെ ​കേ​പ്ടൗ​ണ്‍ ടെ​സ്റ്റി​ൽ അ​ര​ങ്ങേ​റി​യ പ​ന്തു​ചു​ര​ണ്ട​ൽ സം​ഭ​വ​ത്തി​ൽ വാ​ർ​ണ​ർ മാ​ത്ര​മ​ല്ല പ​ങ്കാ​ളി​യെ​ന്നും അ​ദേ​ഹം ത​ക്ക​താ​യ ശി​ക്ഷ അ​നു​ഭ​വി​ച്ച് ക​ഴി​ഞ്ഞെ​ന്നും ചാ​പ്പ​ൽ പ​റ​ഞ്ഞു. അ​വ​സ​രം ന​ൽ​കു​ക​യാ​ണെ​ങ്കി​ൽ വാ​ർ​ണ​ർ ത​ന്‍റെ നേ​തൃ​പാ​ട​വം തെ​ളി​യി​ക്കു​മെ​ന്നും ചാ​പ്പ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

പ​ന്തു​ചു​ര​ണ്ട​ൽ സം​ഭ​വം അ​ര​ങ്ങേ​റു​ന്പോ​ൾ നാ​യ​ക, ഉ​പ​നാ​യ​ക പ​ദ​വി​ക​ൾ വ​ഹി​ച്ചി​രു​ന്ന വാ​ർ​ണ​റെ​യും സ്റ്റീ​വ് സ്മി​ത്തി​നെ​യും സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് നീ​ക്കി വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. 2021-ലെ ​ആ​ഷ​സ് പ​ര​ന്പ​ര​യ്ക്ക് മു​ന്നോ​ടി​യാ​യി സ്മി​ത്ത് ഉ​പ​നാ​യ​ക പ​ദ​വി​യി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യി​രു​ന്നു.

എ​ന്നാ​ൽ വാ​ർ​ണ​റെ നേ​തൃ​സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ക്കി​ല്ലെ​ന്നും "നേ​തൃ​വി​ല​ക്ക്' നീ​ക്കി​ല്ലെ​ന്നും ക്രി​ക്ക​റ്റ് ഓ​സ്ട്രേ​ലി​യ വ്യക്തമാക്കുകയും ചെയ്തു.