ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി മാര്‍ഗരറ്റ് ആല്‍വ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയോടൊപ്പം എത്തിയാണ് മാര്‍ഗരറ്റ് പത്രിക സമര്‍പ്പിച്ചത്.
എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ എന്നിവരും സ്ഥാനാര്‍ഥിക്കൊപ്പം പത്രിക സമര്‍പ്പണത്തിനെത്തി.
രാജസ്ഥാന് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ മുന്‍ ഗവര്‍ണറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമാണ് മാര്‍ഗരറ്റ് ആല്‍വ. എന്‍ഡിഎയുടെ സ്ഥാനാര്‍ഥി ജഗ്ദീപ് ധന്‍കര്‍ തിങ്കളാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവര്‍ക്കൊപ്പം എത്തിയാണ് ധന്‍കര്‍ പത്രിക സമര്‍പ്പിച്ചത്.
മാര്‍ഗരറ്റ് ആല്‍വ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു
04:05 PM Jul 19, 2022 | Deepika.com