ലോ​ക അത്‌ലറ്റി​ക്സ് ചാ​മ്പ്യ​ൻ​ഷി​പ്പ്: സാ​ബ്ലെ​യ്ക്ക് നി​രാ​ശ

12:43 PM Jul 19, 2022 | Deepika.com
യു​ജി​ൻ: ലോ​ക അത്‌ലറ്റി​ക്സ് ചാമ്പ്യൻ​ഷി​പ്പ് പു​രു​ഷ വി​ഭാ​ഗം 3,000 മീ​റ്റ​ർ സ്റ്റീ​പ്പി​ൾ ചേ​സി​ൽ ഇ​ന്ത്യ​യു​ടെ അ​വി​നാ​ശ് സാ​ബ്ലെ​യ്ക്ക് മെ​ഡ​ലി​ല്ല. എട്ട് മി​നി​റ്റ് 31 സെ​ക്ക​ൻ​ഡി​ൽ ഫൈ​ന​ൽ പൂ​ർ​ത്തി​യാ​ക്കി​യ സാ​ബ്ലെ 11-ാം സ്ഥാ​നം നേ​ടി.

മൊ​റോ​ക്കോ​യു​ടെ ഒ​ളിം​പി​ക് ചാ​ന്പ്യ​ൻ സു​ഫി​യാ​ൻ എ​ൽ ബ​ക്കാ​ലി 8:25.13 എ​ന്ന സ​മ​യം കു​റി​ച്ച് സ്വ​ർ​ണം നേ​ടി. എ​ത്യോ​പ​യു​ടെ ല​മേ​ച്ച ഗി​ർ​മ വെ​ള്ളി​യും കെ​നി​യ​ൻ താ​രം കൊ​ണ്‍​സെ​സ്ല​സ് കി​പ്രു​റ്റോ വെ​ങ്ക​ല​വും ക​ര​സ്ഥ​മാ​ക്കി.

3,000 മീ​റ്റ​ർ സ്റ്റീ​പ്പി​ൾ ചേ​സി​ൽ ദേ​ശീ​യ റെ​ക്കോ​ർ​ഡി​ന് ഉ​ട​മ​യാ​യ സാ​ബ്ലെ 8:18.75 എ​ന്ന സ​മ​യം കു​റി​ച്ച് ഏ​ഴാ​മ​നാ​യി​യാ​ണ് ഫൈ​ന​ലി​ന് യോ​ഗ്യ​ത നേ​ടി​യ​ത്. എ​ന്നാ​ൽ ഈ ​മി​ക​വ് ഫൈ​ന​ലി​ൽ ആ​വ​ർ​ത്തി​ക്കാ​ൻ താ​ര​ത്തി​നാ​യി​ല്ല.