ഓൺലൈൻ റമ്മി പരസ്യങ്ങളിൽനിന്ന് താരങ്ങൾ പിന്മാറണം: ഗണേഷ്കുമാർ

10:44 AM Jul 19, 2022 | Deepika.com
തിരുവനന്തപുരം: ഓൺലൈൻ റമ്മി പരസ്യങ്ങളിൽനിന്ന് സിനിമാ താരങ്ങളും സാംസ്കാരിക നായകന്മാരും പിന്മാറണമെന്ന് കെ.ബി. ഗണേഷ്കുമാർ. നിയമസഭയിലാണ് ഗണേഷ് കുമാർ ഇക്കാര്യം ആവശ്യപ്പെട്ടത്.

ഓണ്‍ലൈന്‍ വഴി കളിച്ച് പണം കളഞ്ഞ് നിരവധി പേര്‍ ആത്മഹത്യ ചെയ്യുന്ന വാര്‍ത്തകള്‍ നിരന്തരം വരുന്നുണ്ടെന്നും ഇത്തരം ഗെയിമുകളെ നിയന്ത്രിക്കണമെന്നും ഗണേഷ്കുമാർ ആവശ്യപ്പെട്ടു.