രാജ്യത്ത് 24 മണിക്കൂറിനിടെ 15,528 പേർക്ക് കോവിഡ്

10:32 AM Jul 19, 2022 | Deepika.com
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 15,528 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണം 1,43,654 ആയി ഉയർന്നു.

24 മണിക്കൂറിനിടെ 25 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 5,25,785 ആയി ഉയർന്നു.

പുതിയതായി 16,113 പേർ രോഗമുക്തരായതായും കണക്കുകൾ വ്യക്തമാക്കുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി 3.32 ശതമാനമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.