ഉ​പ​രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പ്; മാ​ര്‍​ഗ​ര​റ്റ് ആ​ല്‍​വ ഇ​ന്ന് പ​ത്രി​ക സ​മ​ര്‍​പ്പി​ക്കും

07:22 AM Jul 19, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഉ​പ​രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​യു​ക്ത പ്ര​തി​പ​ക്ഷ സ്ഥാ​നാ​ര്‍​ഥി​യാ​യ മാ​ര്‍​ഗ​ര​റ്റ് ആ​ല്‍​വ ഇ​ന്ന് നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക സ​മ​ര്‍​പ്പി​ക്കും. രാ​ജ്യ​സ​ഭാ സെ​ക്ര​ട്ട​റി ജ​ന​റ​ലി​നാ​ണ് പ​ത്രി​ക സ​മ​ര്‍​പ്പി​ക്കു​ക.

എ​ല്ലാ പ്ര​ധാ​ന പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളു​ടെ​യും നേ​താ​ക്ക​ളു​മാ​യി എ​ത്തി​യാ​കും മാ​ര്‍​ഗ​ര​റ്റ് ആ​ല്‍​വ നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക സ​മ​ര്‍​പ്പി​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച ശ​ര​ത് പ​വാ​റി​ന്‍റെ വ​സ​തി​യി​ല്‍ ചേ​ര്‍​ന്ന പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളു​ടെ യോ​ഗം കൂ​ടു​ത​ല്‍ പാ​ര്‍​ട്ടി​ക​ളു​ടെ പി​ന്തു​ണ മാ​ര്‍​ഗ​ര​റ്റ് ആ​ല്‍​വ​യ്ക്കു​വേ​ണ്ടി തേ​ടാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ജ​ഗ്ദീ​പ് ധ​ൻ​ക​ർ തി​ങ്ക​ളാ​ഴ്ച പ​ത്രി​ക സ​മ​ർ​പ്പി​ച്ചു.