തിരുവനന്തപുരം: അധിക്ഷേപ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ തള്ളി എം.എം. മണി എംഎൽഎ. ഒരുത്തന്റെയും മാപ്പും വേണ്ട, കോപ്പും വേണ്ട. കൈയിൽ വെച്ചേരെ. ഇവിടെ നിന്നും തരാനൊട്ടില്ല താനും എന്നും എം.എം.മണി ഫേസ്ബുക്കിൽ കുറിച്ചു.
എം.എം.മണിക്ക് ചിമ്പാൻസിയുടെ മുഖമാണെന്നായിരുന്നു കെ.സുധാകരൻ എംപി പരിഹാസം. യഥാർത്ഥ മുഖമല്ലേ ഫ്ലെക്സിൽ കാണിക്കാൻ പറ്റു. മുഖം ചിമ്പാൻസിയെ പോലെ ആയതിൽ സൃഷ്ടാവിനോട് പരാതിപ്പെടണം. കോൺഗ്രസ് എന്ത് പിഴച്ചെന്നും കെ.സുധാകരൻ പറഞ്ഞു.
ചിമ്പാൻസിയുടെ ഉടലിൽ എം.എം.മണിയുടെ തല വച്ചുള്ള മഹിളാ കോൺഗ്രസ് പ്രധിഷേധത്തെ കെപിസിസി അധ്യക്ഷൻ പിന്തുണച്ചു. മഹിളാ കോൺഗ്രസ് പ്രവർത്തകർ ഖേദം പ്രകടിപ്പിച്ചത് അന്തസുള്ളത് കൊണ്ട്. എം.എം.മണിക്ക് തറവാടിത്തമില്ലെന്നും സുധാകരൻ പറഞ്ഞിരുന്നു.
മാപ്പും വേണ്ട, കോപ്പും വേണ്ട; കൈയിൽ വെച്ചേരെ: എം.എം.മണി
10:30 AM Jul 19, 2022 | Deepika.com