സൗ​ദി​യി​ൽ കൊ​ടും ചൂ​ട്; വ​രും ദി​വ​സ​ങ്ങ​ളി​ൽ 50 ഡി​ഗ്രി​യി​ലെ​ത്തും

10:31 AM Jul 19, 2022 | Deepika.com
ജി​ദ്ദ: സൗ​ദി​യി​ലെ റി​യാ​ദി​ലും കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലും അ​ന്ത​രീ​ക്ഷ താ​പ​നി​ല ഉ​യ​രു​ന്നു. വ​രും ദി​വ​സ​ങ്ങ​ളി​ൽ ചൂ​ട് ത​രം​ഗ​മു​ണ്ടാ​കു​മെ​ന്നും താ​പ​നി​ല 50 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യാ​കു​മെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ അ​ഥോ​റി​റ്റി അ​റി​യി​ച്ചു.

റി​യാ​ദി​ലും കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലും അ​തി ക​ഠി​ന​മാ​യ അ​ന്ത​രീ​ക്ഷ താ​പം തു​ട​രു​ക​യാ​ണ്. പൊ​ടി​പ​ട​ലം നി​റ​ഞ്ഞ കാ​റ്റി​ന്‍റെ സാ​ന്നി​ധ്യം പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും ദൃ​ശ്യ​മാ​ണ്. ഈ ​ആ​ഴ്ച പ​ല പ്ര​വി​ശ്യ​ക​ളി​ലും അ​ന്ത​രീ​ക്ഷ താ​പനില 50 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്.

റി​യാ​ദി​ൽ തി​ങ്ക​ളാ​ഴ്ച 47 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ് അ​ന്ത​രീ​ക്ഷ താ​പം അ​നു​ഭ​വ​പ്പെ​ട്ട​ത്. ഇ​ത് ശ​നി​യാ​ഴ്ച വ​രെ തു​ട​രും. രാ​ജ്യ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ അ​ന്ത​രീ​ക്ഷ താ​പം 26 ഡി​ഗ്രി സെ​ൽ​ഷ്യ​സ് അ​ൽ ബ​ഹ​യി​ലാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.