തെരുവ് നായയുടെ കടിയേറ്റ സ്ത്രീ മരിച്ചു

10:38 PM Jul 18, 2022 | Deepika.com
തൃശൂർ: തെരുവ് നായയുടെ കടിയേറ്റ സ്ത്രീ മരിച്ചു. തൃശൂർ കല്ലുത്തിപ്പാറ തൈവളപ്പിൽ ഷീല (52) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ‍്‍ചയാണ് ഇവർക്ക് തെരുവ് നായയുടെ കടിയേറ്റത്. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു.

തിങ്കളാഴ്ച രാവിലെ മുറിവ് ഡ്രസ് ചെയ്യാൻ ആശുപത്രിയിൽ എത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പേവിഷബാധയാണോ മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിന് ശേഷമേ വ്യക്തമാകുകയുള്ളൂ.