ആലപ്പുഴയിൽ വയോധികൻ വീടിനുള്ളിൽ മരിച്ച നിലയിൽ

10:04 PM Jul 18, 2022 | Deepika.com
ആലപ്പുഴ: വയോധികൻ വീടിനുള്ളിൽ മരിച്ച നിലയിൽ. ആലപ്പുഴ ഹൗസിംഗ് കോളനി വാർഡിൽ പുതുവനപ്പറമ്പ് ഭാസ്ക്കര(75)നാണ് മരിച്ചത്.

ഭാസ്ക്കരൻ തനിച്ചാണ് താമസിച്ചിരുന്നത്. രണ്ടു ദിവസായി വീട് അടഞ്ഞു കിടക്കുന്നത് കണ്ട അയൽവാസികൾ ബന്ധുക്കളെ വിളിച്ചുവരുത്തുകയായിരുന്നു.

തുടർന്ന് പൂട്ട് പൊളിച്ച് അകത്ത് കടന്നപ്പോഴാണ് ഭാസ്ക്കരനെ മരിച്ച നിലയിൽ കാണുന്നത്. ഭാര്യ പരേതയായ വിമല. മകൾ സതീദേവി. മരുമകൻ പരേതനായ ഷാജി.