പ്ല​സ് വ​ൺ പ്ര​വേ​ശ​നം: അ​പേ​ക്ഷ ന​ൽ​കാ​നു​ള്ള തീ​യ​തി നീ​ട്ടാ​ൻ ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം

09:20 PM Jul 18, 2022 | Deepika.com
കൊച്ചി: പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈൻ വഴി അപേക്ഷ നൽകാനുള്ള തീയതി ബുധനാഴ്ച വരെ നീട്ടാൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സിബിഎസ്ഇ വിദ്യാർഥികൾക്ക് കൂടി അവസരം നൽകുന്നതിന്‍റെ ഭാഗമായാണ് കോടതിയുടെ ഇടപെടൽ.

പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈൻ വഴി അപേക്ഷ നൽകാനുള്ള അവസാന ദിവസം ഇന്നുവരെയായിരുന്നു. പരീക്ഷാ ഫലം വരാത്തതിനാൽ അപേക്ഷിക്കാനുളള തിയതി നീട്ടണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി നൽകിയിരുന്നത്.