"കെ റെയില്‍ വന്നാല്‍ ഇന്‍ഡിഗോയുടെ ആപ്പീസ് പൂട്ടും': ട്രെയിനിൽ ഇ.പി കണ്ണൂരിലേക്ക്

09:19 PM Jul 18, 2022 | Deepika.com
തിരുവനന്തപുരം: വിമാന യാത്രാ വിലക്കിന് പിന്നാലെ എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ തിരുവനന്തപുരത്തുനിന്ന് ട്രെയിനിൽ കണ്ണൂരിലേക്ക് പുറപ്പെട്ടു. ഇനി ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യില്ലെന്ന് ജയരാജൻ പറഞ്ഞു.

എല്ലാവരും വിമാനം ഉപേക്ഷിച്ച് ട്രെയിനിൽ പോകണം. വിമാനത്തിൽ അമിത ചാർജാണ് ഈടാക്കുന്നത്. ട്രെയിനാണ് ആദായകരം. താന്‍ സ്ഥിരമായി ട്രെയിനില്‍ യാത്ര ചെയ്യുന്നയാളാണ്. കെ റെയില്‍ വന്നാല്‍ ഇന്‍ഡിഗോയുടെ ആപ്പീസ് പൂട്ടുമെന്നും ജയരാജൻ പറഞ്ഞു.