"ഇ.പിയുടെ യാത്ര ഇനി ചാർട്ടേണ്ട് വിമാനത്തിലാകും': പരിഹസിച്ച് കെ. സുധാകരൻ

08:28 PM Jul 18, 2022 | Deepika.com
ന്യൂഡൽഹി: ഇൻഡിഗോ വിമാനത്തിൽ ഇനി യാത്ര ചെയ്യില്ലെന്ന എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജന്‍റെ പ്രസ്താവനയെ പരിഹസിച്ച് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ.

ഇനി ചാർട്ടേണ്ട് വിമാനത്തിലാകും ഇ.പിയുടെ യാത്ര എന്നായിരുന്നു സുധാകരന്‍റെ പരിഹാസം. വിമാനത്തിൽ മാത്രം യാത്ര ചെയ്തുള്ള പാരമ്പര്യം ഒന്നും ജയരാജനില്ലെന്നും സുധാകരൻ പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധം പാർട്ടി ആസൂത്രണം ചെയ്തതല്ല. ശബരീനാഥൻ ഗൂഢാലോചന നടത്തിയെന്ന വാദം തള്ളുകയാണെന്നും സുധാകരൻ പറഞ്ഞു.