മന്ത്രി ശിവൻകുട്ടി നിയമസഭയിൽ കാൽവഴുതി വീണു

06:48 PM Jul 18, 2022 | Deepika.com
തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ കാൽവഴുതി വീണു. സഭയിൽ നിന്ന് ഇറങ്ങുമ്പോൾ ചവിട്ട് പടിയിൽ തട്ടി വീഴുകയായിരുന്നു.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. നിലത്ത് വീണെങ്കിലും മന്ത്രിക്ക് കാര്യമായ ബുദ്ധിമുട്ടോ പരിക്കോ ഇല്ലെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.