സംസ്ഥാനത്ത് ഇന്ന് 1857 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

06:30 PM Jul 18, 2022 | Deepika.com
തിരുവനന്തപുരം : സംസ്ഥാനത്ത് തിങ്കളാഴ്ച 1857 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 11 പേർ രോഗം പിടിപെട്ടു മരിച്ചു. തിരുവനന്തപുരം ജില്ലയിലാണു കോവിഡ് ബാധിതർ കുടുതൽ.

480 പേർക്കു തിരുവനന്തപുരം ജില്ലയിൽ രോഗം പിടിപെട്ടതായാണു കണക്ക്. എറണാകുളമാണു തൊട്ടു പിന്നിൽ. ഇവിടെ 387 പേർക്കു രോഗം സ്ഥിരീകരിച്ചു.