കോഴിക്കോട്: സംവിധായിക കുഞ്ഞില മാസിലാമണിക്കെതിരെ കേസ്. ഫേസ്ബുക്കിൽ ഹിന്ദു ദൈവങ്ങളെ അപമാനിച്ച് പോസ്റ്റിട്ടെന്ന പരാതിയിലാണ് നടപടി. ഒറ്റപ്പാലം പോലീസാണ് കേസെടുത്തത്.
ഐപിസി 153പ്രകാരം കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. ഒരാഴ്ചക്കകം ഒറ്റപ്പാലം പോലീസ് സ്റ്റേഷനില്‍ ഹാജരാകണം എന്നും നിര്‍ദേശമുണ്ട്. സ്ക്രീന്‍ഷോട്ടുകള്‍ സഹിതമാണ് പരാതി നൽകിയിരിക്കുന്നത്.
ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന് പരാതി; കുഞ്ഞിലയ്ക്കെതിരെ കേസ്
03:35 PM Jul 18, 2022 | Deepika.com