എം.​എം. മ​ണി​ക്കെ​തി​രാ​യ അ​ധി​ക്ഷേ​പം; ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് മ​ഹി​ളാ കോ​ൺ​ഗ്ര​സ്

06:33 PM Jul 18, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: എം.​എം. മ​ണി​ക്കെ​തി​രാ​യ അ​ധി​ക്ഷേ​പ​ത്തി​ല്‍ ഖേ​ദ​പ്ര​ക​ട​നം ന​ട​ത്തി മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി. നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​ന​പ്ര​കാ​രം ആ​യി​രു​ന്നി​ല്ല ബോ​ര്‍​ഡ് വ​ച്ച​തെ​ന്നും സം​ഭ​വ​ത്തി​ൽ നി​ര്‍​വ്യാ​ജം ഖേ​ദി​ക്കു​ന്നു​വെ​ന്നും ജി​ല്ലാ ക​മ്മി​റ്റി അ​റി​യി​ച്ചു.

കെ.​കെ. ര​മ​യ്ക്കെ​തി​രാ​യ എം.​എം. മ​ണി​യു​ടെ വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് മ​ഹി​ളാ കോ​ൺ​ഗ്ര​സ് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച നി​യ​മ​സ​ഭ പ്ര​തി​ഷേ​ധ മാ​ർ​ച്ചി​നി​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ചി​മ്പാ​ൻ​സി​യു​ടെ ചി​ത്ര​ത്തി​ൽ എം.​എം. മ​ണി​യു​ടെ ഫോ​ട്ടോ പ​തി​പ്പി​ച്ചാ​ണ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധി​ച്ച​ത്.

പ്ര​തി​ഷേ​ധം വി​വാ​ദ​മാ​യ​തി​നെ തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​ക​ർ ഫ്ള​ക്സ് ഒ​ളി​പ്പി​ച്ചി​രു​ന്നു.