നീ​റ്റ് പ​രീ​ക്ഷ​യ്ക്കെ​ത്തി​യ പെ​ൺ​കു​ട്ടി​ക​ളു​ടെ അ​ടി​വ​സ്ത്രം അ​ഴി​പ്പി​ച്ചു​വെ​ന്ന് പ​രാ​തി

03:13 PM Jul 18, 2022 | Deepika.com
കൊ​ല്ലം: കൊ​ല്ല​ത്ത് നീ​റ്റ് പ​രീ​ക്ഷ എ​ഴു​താ​നെ​ത്തി​യ വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ അ​ടി​വ​സ്ത്രം അ​ഴി​പ്പി​ച്ച​താ​യി പ​രാ​തി. ആ​യൂ​രി​ലെ കോ​ള​ജി​ൽ പ​രീ​ക്ഷ എ​ഴു​താ​നെ​ത്തി​യ പെ​ൺ​കു​ട്ടി​ക​​ളു​ടെ അ​ടി​വ​സ്ത്ര​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ഴി​ച്ചു പ​രി​ശോ​ധി​ച്ച​ത്.

ഇ​വി​ടെ പ​രീ​ക്ഷ​യ്ക്ക് എ​ത്തി​യ 90 ശ​ത​മാ​നം പെ​ൺ​കു​ട്ടി​ക​ളു​ടെ​യും അ​ടി​വ​സ്ത്രം അ​ഴി​പ്പി​ച്ചു​വെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. സം​ഭ​വ​ത്തി​ൽ ഒ​രു പെ​ൺ​കു​ട്ടി കൊ​ട്ടാ​ര​ക്ക​ര ഡി​വൈ​എ​സ്പി​ക്ക് പ​രാ​തി ന​ൽ​കി.

എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ത്തി​ൽ ത​ങ്ങ​ൾ​ക്ക് പ​ങ്കി​ല്ലെ​ന്ന് പ​രീ​ക്ഷ ന​ട​ന്ന ആ​യൂ​രി​ലെ കോ​ള​ജ് അ​ധി​കൃ​ത​ർ പ്ര​തി​ക​രി​ച്ചു. നീ​റ്റ് സം​ഘം നി​യോ​ഗി​ച്ച ഏ​ജ​ൻ​സി​യാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളെ പ​രി​ശോ​ധി​ച്ച​തെ​ന്നും അ​വ​ര്‍ വി​ശ​ദീ​ക​രി​ച്ചു.