കൊച്ചി: മരടിലെ അനധികൃത ഫ്ലാറ്റ് നിര്‍മാണത്തിന് ഉത്തരവാദികള്‍ ബില്ഡരുമാരല്ലെന്ന് സുപ്രീംകോടതി നിയോഗിച്ച കമ്മീഷന്റെ റിപ്പോര്‍ട്ട്. മരട് ഗ്രാമപഞ്ചായത്തും സര്‍ക്കാരുമാണ് ഉത്തരവാദികളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മരട് ഗ്രാമപഞ്ചായത്തിലെ ഉദ്യോഗസ്ഥരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമാണ് നിര്‍മാണത്തിന് അനുമതി നല്‍കിയത്. ഇവരാണ് അനധികൃത നിര്‍മാണത്തിന് ഉത്തരവാദികളെന്നാണ് റിപ്പോര്‍ട്ട്.
സുപ്രീംകോടതി നിയോഗിച്ച ഏകാംഗകമ്മീഷനാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ജസ്റ്റിസ് തോട്ടത്തില്‍ പി.രാധാകൃഷ്ണനെയാണ് റിപ്പോര്‍ട്ട് തയാറാക്കാന്‍ കോടതി നിയോഗിച്ചത്.
മരട് അനധികൃത ഫ്ലാറ്റ്; ഉത്തരവാദികള്‍ പഞ്ചായത്തും സര്‍ക്കാരുമെന്ന് റിപ്പോര്‍ട്ട്
04:23 PM Jul 18, 2022 | Deepika.com