ജ​ഗ്ദീ​പ് ധ​ന്‍​ക​ര്‍ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു

01:37 PM Jul 18, 2022 | Deepika.com
ന്യൂ​ഡ​ല്‍​ഹി: എ​ന്‍​ഡി​എ​യു​ടെ ഉ​പ​രാ​ഷ്ട്ര​പ​തി സ്ഥാ​നാ​ര്‍​ഥി ജ​ഗ്ദീ​പ് ധ​ന്‍​ക​ര്‍ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യോ​ടൊ​പ്പം എ​ത്തി​യാ​ണ് ധ​ന്‍​ക​ര്‍ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​ത്.

ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ജെ.​പി.ന​ദ്ദ, ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​എ​ന്നി​വ​രും പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​ന്‍ സ്ഥാ​നാ​ര്‍​ഥി​ക്കൊ​പ്പം എ​ത്തി. ഓ​ഗ​സ്റ്റ് 6ന് ​ന​ട​ക്കാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പി​ന്തു​ണ​യാ​വ​ശ്യ​പ്പെ​ട്ട് വി​വി​ധ പാ​ര്‍​ട്ടി​ക​ളു​ടെ എം​പി​മാ​രെ ക​ണ്ട​ശേ​ഷ​മാ​ണ് ധ​ന്‍​ക​ര്‍ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​നെ​ത്തി​യ​ത്.

നി​ല​വി​ല്‍ പ​ശ്ചി​മ ബം​ഗാ​ള്‍ ഗ​വ​ര്‍​ണ​റാ​ണ് ധ​ന്‍​ക​ര്‍. കോ​ണ്‍​ഗ്ര​സ് നേ​താ​വ് മാ​ര്‍​ഗ​ര​റ്റ് ആ​ല്‍​വ​യാ​ണ് പ്രതിപക്ഷത്തിന്‍റെ ഉ​പ​രാ​ഷ്ട്ര​പ​തി സ്ഥാ​നാ​ര്‍​ഥി.