തിരുവനന്തപുരം: കെ.കെ. രമ എംഎൽഎയ്ക്കെതിരെ എം.എം. മണി നിയമസഭയിൽ നടത്തിയ വിവാദ പരാമർശം സഭാ രേഖകളിൽ നിന്നും നീക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇക്കാര്യത്തിൽ സ്പീക്കർ ഇടപടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇത് കൗരവ സഭ അല്ല. അങ്ങനെ ആക്കരുത്. ഇത് കേരള നിയമ സഭയാണെന്ന് ഓര്‍ക്കണമെന്നും സതീശന് പറഞ്ഞു. വിവാദ പരമാര്‍ശം രേഖകളില്‍ നിന്ന് നീക്കണമെന്ന ആവശ്യം പരിശോധിക്കാമെന്ന് ചെയറിലുണ്ടായിരുന്ന ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാർ വ്യക്തമാക്കി.
എം.എം. മണിയുടെ പരാമർശം സഭാരേഖകളിൽ നിന്നും നീക്കണം: പ്രതിപക്ഷ നേതാവ്
01:18 PM Jul 18, 2022 | Deepika.com