"ഇ​ന്ദു​ലേ​ഖ' നാ​യ​ക​ന്‍ രാ​ജ്‌​മോ​ഹ​ന്‍ അ​ന്ത​രി​ച്ചു; മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങാ​ന്‍ ആ​ളില്ല

04:43 PM Jul 18, 2022 | Deepika.com
തിരുവനന്തപുരം: ഇ​ന്ദു​ലേ​ഖ എ​ന്ന ചി​ത്ര​ത്തി​ലെ നാ​യ​ക​ക​ഥാ​പാ​ത്ര​ത്തെ അവതരിപ്പിച്ച ന​ട​ന്‍ രാ​ജ്‌​മോ​ഹ​ന്‍(88) അ​ന്ത​രി​ച്ചു. തി​രു​വ​ന്ത​പു​രം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങാ​ന്‍ ആ​ളി​ല്ലാ​ത്ത​തി​നാ​ല്‍ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

ഒ.​ച​ന്തു​മോ​നോന്‍റെ ഇ​ന്ദു​ലേ​ഖ എ​ന്ന നോ​വ​ല്‍ ആ​സ്പ​ദ​മാ​ക്കി പു​റ​ത്തി​റ​ങ്ങി​യ ചി​ത്ര​ത്തി​ലെ നാ​യ​ക​നാ​യി​രു​ന്നു രാ​ജ്‌​മോ​ഹ​ന്‍. 1967-ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ചി​ത്രം സം​വി​ധാ​നം ചെ​യ്ത​ത് ക​ലാ​നി​ല​യം കൃ​ഷ്ണ​ന്‍​നാ​യ​രാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​രു​മ​ക​നാ​യി​രു​ന്നു രാ​ജ്‌​മോ​ഹ​ന്‍.

വി​വാ​ഹ​ബ​ന്ധം ഉ​പേ​ഷി​ച്ച​തി​ന് ശേ​ഷം സി​നി​മ​യി​ല്‍ നി​ന്നും പൂ​ര്‍​ണ​മാ​യി ഒ​ഴി​വാ​യി. പിന്നീടുള്ള കാലം പു​ല​യ​നാ​ര്‍​കോ​ട്ട​യി​ലു​ള്ള അ​നാ​ഥ​ല​യ​ത്തി​ലാ​യി​രു​ന്നു ജീവിച്ചത്. ജൂ​ലൈ ആ​ദ്യ​വാ​രം ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച രാ​ജ്‌​മോ​ഹ​ന്‍ ഞാ​യ​റാ​ഴ്ച​യാ​ണ് അ​ന്ത​രി​ച്ച​ത്.